ആലപ്പുഴ: മുൻ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ടി.വി.തോമസിന്റെ വെങ്കല പ്രതിമ ഇന്ന് രാവിലെ 11ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനാച്ഛാദനം ചെയ്യും. ആലപ്പുഴ ടി.വി.തോമസ് സ്മാരക ടൗൺ ഹാൾ ഗ്രൗണ്ടിലാണ് പ്രതിമ സ്ഥാപിക്കുന്നത് .ടി.വി.തോമസിന്റെ നാൽപ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് ടി.വി.തോമസ്സ് സ്മാരക ട്രസ്റ്റിന് സർക്കാർ ബഡ്ജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചത്.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടക്കുന്ന ലളിതമായ ചടങ്ങിൽ മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്ക്, ജി.സുധാകരൻ, പി.തിലോത്തമൻ,നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, കെ.പി.രാജേന്ദ്രൻ, പി.പ്രസാദ്, കെ.സി.വേണുഗോപാൽ, ആർ.നാസ്സർ, എം.ലിജു, ടി.ജെ.ആഞ്ചലോസ്, എ.എം.നസീർ, ഡി.ലക്ഷ്മണൻ, പി.ജ്യോതിമോൾ, എ.എസ്.കവിത, റെമി നസീർ എന്നിവർ പങ്കെടുക്കും.