ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 93-ാം മഹാസമാധി ദിനാചരണം ഭക്തിപൂർവം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുവാൻ ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സഭയിലെ മുഴുവൻ അംഗങ്ങളും ഗുരുദേവ വിശ്വാവാസികളും സമാധിദിനത്തിൽ ഭവനങ്ങളിൽ പ്രാർത്ഥന, ഉപവാസം, ഗുരുദേവ പാരായണം, മഹാഗുരുപൂജ തുടങ്ങിയ ചടങ്ങുകൾ സംഘടിപ്പിക്കും. ജില്ലയിലെ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആർ.സുകുമാരൻ മാവേലിക്കര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി.ശിവപ്രസാദ്, ചന്ദ്രൻ പുളിങ്കുന്ന്, സതീശൻ അത്തിക്കാട്, എം.ഡി.സലിംഗ, സരോജിനി ടീച്ചർ എന്നിവർ സംസാരിച്ചു.