
ആലപ്പുഴ; പഴയ തിരുമല - മുല്ലയ്ക്കൽ ആസ്ഥാനമായുള്ള സംഗമം റസിഡൻ്റ്സ് അസ്സോസിയേഷൻ ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആവശ്യമായ ഫേസ് ഷീൽഡുകളും ഏപ്രണുകളും നൽകി. 100 ഏപ്രണുകളും 175 ഫേസ് ഷീൽഡുകളുമാണ് നൽകിയത്.
അസോസിയേഷൻ പ്രസിഡന്റ് ഡോ.ജി.നാഗേന്ദ്ര പ്രഭു, സെക്രട്ടറി എ. രാജൻ എന്നിവർ ചേർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാലിന്ഇവ കൈമാറി. ജോയിന്റ് സെക്രട്ടറി സി.പി. തോമസ്, എക്സിക്യൂട്ടീവ് സമിതി അംഗം കെ. ചെറിയാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.