അമ്പലപ്പുഴ:കൊവിഡ് - 19 പരിശോധനകൾ നടത്താൻ ചേതന ജനകീയലാബിന് ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചു. ആർ.ടി.പി.സി .ആർ, ആന്റിജൻ എന്നീ പരിശോധനകളാണ് ചേതന ജനകീയ ലാബിൽ നടത്തുന്നത്. കൊവിഡ് - 19 പരിശോധനകൾക്ക് സ്വകാര്യ ലാബുകളിൽ പലതും പലനിരക്കിലുള്ള ഫീസ് ഈടാക്കുമ്പോൾ ചേതന ജനകീയ ലാബ് സർക്കാർ നിശ്ചയിച്ച ഫീസ് മാത്രമാകും ഈടാക്കുക. ആർ.ടി.പി.സി .ആർ പരിശോധനക്ക് 2750 ഉം, ആന്റിജൻ പരിശോധനക്ക് 625 രൂപയുമാണ് നിരക്ക്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ വടക്കുഭാഗത്തെ മേരിക്യൂൻസ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രത്യേക കളക്ഷൻ സെന്റർ ഇതിനായി ചേതന സജ്ജീകരിച്ചിട്ടുണ്ട്. ആർ. ടി. പി.സി. ആർ പരിശോധനാ ഫലം 24 മണിക്കൂറിനുള്ളിലും, ആന്റിജൻ ഫലം രണ്ടു മണിക്കൂറിനുള്ളിലും ലഭ്യമാകും. പരിശോധനകൾക്ക് മുൻകൂട്ടി ബുക്ക്ചെയ്യാൻ -0477 2282277, 8593082277- നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി എച്ച്. സലാം അറിയിച്ചു.