ആലപ്പുഴ: മന്ത്രി കെ.ടി.ജലീൽ സത്യ പ്രതിജ്ഞാലംഘനവും, ഭരണഘടനാ ലംഘനവും, അധികാര ദുർവ്വിനിയോഗവുമാണ് നടത്തിയിട്ടുള്ളതെന്നും ജനങ്ങളുടെ പൊതുബോധത്തേയും, മാധ്യമങ്ങളേയും പരിഹസിക്കുന്ന ജലീൽ മന്ത്രി സ്ഥാനത്ത് തുടരുന്നത് ഭൂഷണമല്ലെന്നും ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ പറഞ്ഞു. ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ നടത്തിയ കൂട്ട ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു.