ചേർത്തല: ക്ഷീര ഗ്രാമമാകാൻ ചേർത്തല തെക്ക് പഞ്ചായത്ത്.ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയായ മിൽക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിൽപ്പെടുത്തിയാണ് പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഇത് പ്രകാരം രണ്ട്, അഞ്ച് പശു ഡയറി യൂണിറ്റുകൾ, 20 പോസിറ്റി ഡയറി യൂണിറ്റുകൾ,കാലി തൊഴുത്ത് നിർമാണം,ആവശ്യാധിഷ്ഠിത ധന സഹായം,കറവ യന്ത്റം,ധാതു ലവണ മിശ്രിതം തുടങ്ങിയവ വാങ്ങുന്നതിന് സാമ്പത്തിക സഹായം എന്നിവ നൽകും. പദ്ധതിയുടെ നടത്തിപ്പിനായി മന്ത്റി പി. തിലോത്തമൻ ചെയർമാനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ അംഗമാകാൻ താൽപ്പര്യമുള്ള കർഷകർ 25 ന് മുൻപ് അപേക്ഷ നൽകണം.