ആലപ്പുഴ: നാടകാചാര്യൻ എസ്.എൻ.പുരം സദാനന്ദന്റെ ചരമവാർഷിക ദിനം സവാക്ക് ജില്ലാ കമ്മിറ്റിയുടെ ആഭിമിുഖ്യത്തിൽ ആചരിച്ചു. സവാക് സംസ്ഥാന പ്രസിഡന്റ് അലിയാർ പുന്നപ്ര അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സുദർശനൻ വർണം മുഖ്യപ്രഭാഷണം നടത്തി. നെടുമുടി അശോക്കുമാർ, വിനോദ്കുമാർ അചുംബിത എന്നിവർ സംസാരിച്ചു.