tv-r

തുറവൂർ: സൈക്കിൾ യാത്രികനായ തുറവൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് വളമംഗലം തെക്ക് കൃഷ്ണ നിവാസിൽ ബാബു (60) അജ്ഞാത വാഹനമിടിച്ചു മരിച്ചു. ദേശീയ പാതയിൽ തുറവൂർ ജംഗ്ഷന് വടക്കു വശം ഇന്നലെ പുലർച്ചെ 4.30ന് ആയിരുന്നു അപകടം .തുറവൂർ മഹാക്ഷേത്ര ദർശനത്തിനു ശേഷം ചായ കുടിക്കുവാനായി താലൂക്കാശുപത്രിയ്ക്ക് അരികിലുള്ള തട്ടുകടയിലേയ്ക്ക് സൈക്കിളിൽ പോകുമ്പോൾ അമിത വേഗത്തിലെത്തിയ വാഹനമിടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബാബുവിനെ തുറവുർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിർത്താതെ ഓടിച്ചുപോയി. ലോറിയാണ് ഇടിച്ചതെന്നാണ് സംശയിക്കുന്നതെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു. .ഭാര്യ:,വനജ.മക്കൾ: വിപിൻ ,ബബിത.,മരുമക്കൾ: കൃഷ്ണ,കലേഷ് .