തുറവൂർ: ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ പരേതനായ ബേർളിയുടെ മകൻ ജോൺ പോൾ ( 34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന ബന്ധുവായ വല്ലേത്തോട് സ്വദേശി പ്രസാദിന് ഗുരുതര പരിക്കേറ്റു. തുറവൂർ - കുമ്പളങ്ങി റോഡിൽ പറയകാട് കണ്ണാട്ട് കവലയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. പള്ളിത്തോട്ടിൽ നിന്ന് പ്രസാദുമായി വല്ല്യത്തോട്ടിലേയ്ക്ക് ബൈക്കിൽ പോകുന്നതിനിടെ,എറണാ കുളത്ത് നിന്ന് ചേർത്തലയിലേയ്ക്കു വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നുവെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു. ഇരുവരേയും ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോൺ പോളിനെ രക്ഷിക്കാനായില്ല. പ്രസാദിനെ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കൊച്ചിയിലെ സ്വകാര്യാ ശുപത്രിയിലേക്ക് മാറ്റി ഭാര്യ:അമ്പിളി. മകൾ: ഇമ.