അമ്പലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ സർജറി ഐ.സി.യുവിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ജീവനക്കാർക്ക് കൊവിഡ് പടർന്നതോടെ ഏതാനും ആഴ്ചകൾക്കു മുൻപ് അടച്ചിട്ട ഐ.സി.യു വാണ് പുനരാരംഭിച്ചത്. സർജറി ഐ.സി.യു വിഭാഗത്തിൽത്തന്നെയാണ് മെഡിസിൻ ഐ.സി.യുവിലെ രോഗികളെയും പ്രവേശിപ്പിച്ചിരിക്കുന്നത്.ആശുപത്രിയിലെ മറ്റ് ഐ.സി.യു കളുടെ പ്രവർത്തനം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. അടുത്തയാഴ്ചയോടെ തുറക്കുമെന്നാണ് സൂചന.