അരൂർ:അരൂർ പഞ്ചായത്ത് എട്ടാം വാർഡിലെ പതിനെട്ടാം നമ്പർ അങ്കണവാടിയ്ക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ നിർവ്വഹിച്ചു. പഞ്ചായത്ത് ഫണ്ടിലുൾപ്പെടുത്തി 8 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ വാർഡ് മെമ്പർ വി.കെ. മനോഹരൻ അദ്ധ്യക്ഷനായി.വൈസ് പ്രസിഡന്റ് നന്ദകുമാർ, പഞ്ചായത്ത് അംഗങ്ങളായ എ.എ.അലക്സ്, ഇ.ഉഷാദ്, പത്മകുമാർ, കെ.എസ് ശ്യാം, ടി.ബി.ഉണ്ണികൃഷ്ണൻ ഐ.സി.ഡി.എസ് ഓഫീസർ ശില്പ തുടങ്ങിയവർ പങ്കെടുത്തു.