അമ്പലപ്പുഴ: കാറും ബൈക്കും കൂട്ടിയിടിച്ച് തിരുവനന്തപുരം ചിറയൻകീഴ് പെരുമാതുറ മാലിക് മൻസിലിൽ ഇ. മതിലൂബ്(23) ന് ആണ് ഗുരുതര പരിക്കേറ്റു. മതിലൂബിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.ഇന്നലെ രാത്രി 9-20 ഓടെ വണ്ടാനം പള്ളിമുക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം.ആലപ്പുഴ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്കു പോകുകയായിരുന്ന മതിലൂബ് സഞ്ചരിച്ച ബൈക്കും, എതിർ ദിശയിൽ വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.