t

മാന്നാർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സർക്കാർ സാമ്പത്തികമായി തകർക്കുകയാണെന്ന് ആരോപിച്ച് ബുധനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഡി.സി.സി ജനറൽ സെക്രട്ടറി സണ്ണി കോവിലകം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ വാഴുവേലി, ആർ. വിശ്വനാഥൻ, ഗോപാലകൃഷ്ണൻ പടനശ്ശേരിൽ, സുരേഷ് തെക്കേക്കാട്ടിൽ, ഗോപി മാനങ്ങാടിൽ, എൽ. അനിത, രമണമ്മ, ഓമനക്കുട്ടൻ, വി.സി. കൃഷ്ണൻകുട്ടി, എന്നിവർ സംസാരിച്ചു.