ചേർത്തല:എസ്.എൻ.ഡി.പി യോഗം തണ്ണീർമുക്കം 584ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് മഹാ സമാധിദിനം കൊവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ച് കന്നി അഞ്ചിന് ലളിതമായ ചടങ്ങുകളോടെ ആചരിക്കും. രാവിലെ ശാഖയിലെ ഗുരുക്ഷേത്ര നട തുറന്ന് വിശേഷാൽ പൂജകൾ, തുടർന്ന് ഗുരുദേവകൃതികളുടെ പാരായണം,ഉച്ചയ്ക്ക് 2 ന് വിശേഷാൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടത്തും.