ഹരിപ്പാട്: സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ പവിത്രമായ പ്രതിമയ്ക്ക് മനോഹരമായ മണ്ഡപം സ്ഥാപിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖയും മുട്ടം ശ്രീരാമകൃഷ്ണാശ്രമവും സംയുക്തമായി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. യോഗത്തിൽ പ്രസിഡന്റ് ബി.നടരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.നന്ദകുമാർ സ്വാഗതം പറഞ്ഞു. സ്വാമി സുഖാകാശ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. മുട്ടം ബാബു, ബി.ദേവദാസ്, ബി.രഘുനാഥൻ, മുട്ടം സുരേഷ്, സി.മഹിളാമണി, ജി.ഗോപാലകൃഷ്ണൻ, കെ.പി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ആർ.രാജേഷ് സ്വാഗതവും ഇ.വി ജീനചന്ദ്രൻ നന്ദിയും പറഞ്ഞു.