ഹരിപ്പാട്: ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വിട്ട് നൽകിയ ലക്ഷമിത്തോപ്പിലെ ഇരുപത് സെന്റ് സ്ഥലത്താണ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഷ്രെഡിംഗ് യൂണിറ്റ് നിർമ്മിച്ചത്. കൊവിഡ് മാനദദണ്ഡങ്ങൾ പാലിച്ച് ലക്ഷ്മിത്തോപ്പിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗങ്ങളായ ജോൺ തോമസ്, രമ്യാ രമണൻ, ബബിതാജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി.അമ്മിണി ടീച്ചർ, ജിമ്മി.വി.കൈപ്പള്ളിൽ, സി.സുജാത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോബിൾ പെരുമാൾ, മിനി കൃഷ്ണകുമാർ, യു.ദിലീപ് കുമാർ, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തംഗം ജി.കാർത്തികേയൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.