ഹരിപ്പാട്: തീരദേശപ്രദേശമായ തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തിലെ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന തൃക്കുന്നപ്പുഴ സി.എച്ച്.സിക്ക് രു ആംബുലൻസ് കൂടി അനുവദിക്കാൻ നടപടിയെടുത്തതായി രമേശ് ചെന്നിത്തല അറിയിച്ചു. ഇവി​ടെ ഒരു ആംബുലൻസ് മാത്രമാണുണ്ടായിരുന്നത്. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ആംബുലൻസിന്റെ കുറവ് സേവനങ്ങളെ കാര്യമായി ബാധിക്കുന്ന സ്ഥിതിയായി​രുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് ജില്ലാകളക്ടറുമായി ചർച്ച ചെയ്തതിനെത്തുടർന്നാണ് നടപടി​.