ഹരിപ്പാട്: ഹരിപ്പാട് നഗരസഭയിൽ ദേശീയപാത-മുതലപ്പളളി റവന്യു ടവർ റോഡിന് എം.എൽ.എ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു. നേരത്തെ വെളളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും റോഡിന് 10 ലക്ഷം അനുവദിച്ചെങ്കിലും വർക്ക് ഏറ്റെടുക്കുവാൻ കരാറുകാർ വരാത്തത് മൂലം മുടങ്ങിപ്പോകുകയായിരുന്നു. റസിഡൻസ് അസോസിയേഷൻ എം.എൽ.എ ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. നിർമ്മാണം ഉടൻ പൂർത്തിയാക്കുവാനുളള നടപടികൾ സ്വീകരിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു.