ആലപ്പുഴ: കിടങ്ങാംപറമ്പ് വിവേകോദയം വായനശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാ ദിനാചരണം നടത്തി. പ്രസിഡന്റ് കെ.കെ.സുലൈമാൻ പതാക ഉയർത്തി. പൊതുസമൂഹത്തിൽ ഗ്രന്ഥശാലയുടെ പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.രതികുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് പി.ബി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ജെയിംസ്, ഡി.പ്രഭാകരൻ, ,ആർ.രൺജിത്ത്, എൻ.സീമ എന്നിവർ സംസാരിച്ചു.