ചേർത്തല:സർക്കാർ ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കാൻ മൂന്നാം തവണയും തീരുമാനിച്ച ഇടതു സർക്കാരിന്റെ നടപടിക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ ചേർത്തല ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചേർത്തല താലൂക്ക് ഓഫീസ്,സിവിൽ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ഡി.രാജൻ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കെ.ഭരതൻ,ഹനീഫ ചിറയ്ക്കൽ,പി.ലാലു, അഞ്ജു ജഗദീഷ്,സിജു ബക്കർ , ബി.സേതുറാം,പ്രേംജിത്ത് ലാൽ,പി.ടി.അജിത്ത്,പ്രശാന്ത്, സജിമോൻ എന്നിവർ സംസാരിച്ചു.