കുട്ടനാട് : കുട്ടനാട് സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുട്ടനാടൻ മണ്ണിന്റെ മക്കളുടെ അതിജീവന സമരം സമിതി സെക്രട്ടറി വി.ബി.സജിമോൻ ഉദ്ഘാടനം ചെയ്തു. കുട്ടനാട് സംരക്ഷണ ഏകോപന സമിതി വർക്കിംഗ് പ്രസിഡണ്ട് ബി.കെ വിനോദ് നേതൃത്വം നൽകി. വികസനസമിതി ജോയിന്റ് സെക്രട്ടറി മോൻസ് ജോസഫ്, പി.ആർ. സതീശൻ എന്നിവർ സംസാരിച്ചു.