ചേർത്തല:കഞ്ഞിക്കുഴിയിലെ വ്യാപാര സംഘടനകളായ കുഞ്ഞിക്കുഴി വാണിജ്യ മണ്ഡലത്തിന്റേയും മർച്ചന്റ് അസോസിയേഷന്റേയും സംയുക്ത വേദിയായ വ്യാപാര കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കഞ്ഞിക്കുഴി മാർക്കറ്റിന് സമീപത്ത് 93-മത് മഹാസമാധി ദിനാചരണം നടത്തും.21ന് രാവിലെ 7.30 ന് കഞ്ഞിക്കുഴി വാണിജ്യ മണ്ഡലം പ്രസിഡന്റെ ടി.കെ.ഷാജി തോപ്പിൽ പതാക ഉയർത്തും.തുടർന്ന് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാധാകൃഷ്ണൻ അർച്ചന ദീപ പ്രകാശനം നടത്തും.രാവിലെ 8ന് പുഷ്പാർച്ചന, 8.30 ന് ഗുരുദേവ സൂക്ത പാരായണം തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ.