അമ്പലപ്പുഴ :നിയമസഭയിൽ അൻപത് വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് ആശംസകളറിയിക്കാൻ യൂത്ത് കോൺഗ്രസ്‌ അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി തെരഞ്ഞെടുത്തത് വണ്ടാനം ശിശുവിഹാർ.കടൽ ക്ഷോഭത്തെ തുടർന്ന് 6 വർഷക്കാലമായി ശിശുവിഹാറിന്റെ മുകൾനിലയിലെ ഒറ്റ മുറിയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഒൻപത് കുടുംബങ്ങളാണ് കഴിഞ്ഞുവരുന്നത്. ഇവിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേക്ക് മുറിച്ച് ഉമ്മൻ ചാണ്ടിക്ക് ആശംസകളറിയിച്ചത് .ചടങ്ങിൽ ഒൻപത് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ നൂറുദ്ദീൻ കോയയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ.പി.സി.സി.സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ സംസാരിച്ചു.