ഹരിപ്പാട്: പാനൂർക്കര ഗവ.യുപി.എസിന് അനുവദിച്ച ഒരു കോടി 64 ലക്ഷം രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ടീച്ചർ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഒ.ഹാരിസ് അണ്ടോളിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം ഷെരീ‌ഫ്, പൊതുമരാമത്ത് എക്സിക്യൂട്ടി​വ് എൻജി​നി​യർ ശാരി.എസ്, ഹെഡ്മാസ്റ്റർ എച്ച്.അബ്ദുൾ ഖാദർ കുഞ്ഞ് എന്നിവർ സംസാരിച്ചു.