viswakarma

കുട്ടനാട്: സമസ്തമേഖലകളിലും സമുദായാംഗങ്ങൾക്ക് അർഹമായ പ്രാധിനിധ്യം നൽകാൻ തയ്യാറാകണമെന്ന് വിശ്വകർമ്മമഹാസഭ കുട്ടനാട് യൂണിയൻ സമ്മേളനം ആവശ്യപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പിൽ എല്ലാവരോടും സമദൂരമെന്ന നയം ആയിരിക്കും സ്വീകരിക്കുകയെങ്കിലും തങ്ങളെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കാൻ തയ്യാറാകുമെന്നും ഭാരവാഹികൾ പറഞ്ഞു. വിശ്വകർമ്മദിനാഘോഷത്തിന്റെ ഭാഗമായി രാമങ്കരി മിൽമ ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം പി ആർ ദേവരാജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റും എടത്വാ രാധാ ജൂവലറി ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ നാരായണൻ കുട്ടി, ഡയറക്ടർബോർഡ് അംഗം ദിലീപ്കുമാർ, , ഗോപാലകൃഷ്ണൻ, ബിജു കണ്ണാടി, ട്രഷറർ കലാധരൻ തുടങ്ങിയവർ പങ്കെടുത്തു.