ആലപ്പുഴ: നിയമസഭാ സാമാജികത്വത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആദരം അർപ്പിച്ചു. പൊതുപ്രവർത്തകർ മാതൃക ആക്കേണ്ട നിരവധി ഗുണങ്ങൾ ഒരുമിച്ചു ചേർന്നിരിക്കുന്ന അപൂർവ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു . രാഷ്ട്രീയ നേതാവ് എന്ന നിലയിൽ കോൺഗ്രസ് പ്രവർത്തകർക്ക് താങ്ങും തണലും സംരക്ഷകനുമാണ്. ഉമ്മൻ ചാണ്ടിയെന്ന ഭരണാധികാരി കേരളത്തിനും ആലപ്പുഴക്കും ചെയ്ത് സേവനങ്ങൾ അമൂല്യമാണന്നും ലിജു പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ഡി.സുഗതൻ, എ.എ.ഷുക്കൂർ, കെ.പി.സി.സി സെക്രട്ടറി മോളി ജേക്കബ്, സംസ്‌കാരസാഹിതി സംസ്ഥാന പ്രസിഡന്റെ നെടുമുടി ഹരികുമാർ, ഡി.സി.സി ഭാരവാഹികളായ തോമസ് ജോസഫ്, ജി.സഞ്ജീവ് ഭട്ട്, പി.ബി.വിശ്വേശര പണിക്കർ, ടി.ടി.കുരുവിള ,സി.വി.മനോജ്കുമാർ, സിറിയക് ജേക്കബ് , ബഷീർ കോയാപറമ്പിൽ, കെ.എസ്.ഡൊമനിക്, എസ്.മുകുന്ദൻ, പിപി.രാഹുൽ എന്നിവർ സംസാരിച്ചു.