02

ആളൊഴിഞ്ഞ മൈതാനത്തിന്റെ അറ്റത്ത് പുല്ലു തിന്നുന്ന കുതിരകൾ. ഇരുമ്പു കൂട്ടിൽ ചടഞ്ഞിരുന്ന് കലപിലകൂട്ടുന്ന ആസ്ട്രേലിയൻ തത്തകൾ. ചുറ്റും കണ്ണോടിച്ച് നിർവികാരമായി നിൽക്കുന്ന ഒട്ടകങ്ങൾ . ആരവമൊഴിഞ്ഞ ഒരു സർക്കസ് കൂടാരത്തിലെ 'ലൈവ്" കാഴ്ചകളാണിത്.കായംകുളം കെ.എസ്.ആർ.ടി ഡിപ്പോയ്ക്ക് സമീപത്തുള്ള മൈതാനത്തെ ജംബോ സർക്കസ് കലാകാരന്മാർ ആറുമാസമായി കൊവിഡിന്റെ 'തടവറയി"ലാണ്.