tey

ഹരിപ്പാട്: വിശ്വ കർമ സർവീസ് സൊസൈറ്റിയുടെ വിശ്വകർമ ദിനചാരണത്തിനുബന്ധിച്ചു വി.എസ്.എസ് 599 നമ്പർ ശാഖയിൽ നടന്ന ചടങ്ങിൽ സംസ്ഥാന കൗൺസിലർ എം.മുരുകൻ പാളയത്തിൽ പതാക ഉയർത്തി. വിശ്വകർമ പൂജ, പ്രാർത്ഥന, മധുര പലഹാരം വിതരണം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ്‌ ചന്ദ്രബോസ് അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ എ.രാജൻ ആചാരി വിശ്വകർമ ദിന സന്ദേശം നൽകി. യോഗത്തിൽ എം.മുരുകൻ പാളയത്തിൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ.സന്തോഷ്‌കുമാർ, ശാഖ സെക്രെട്ടറി സി.വിജയൻ, ഗണേഷ് കാർത്തികപ്പള്ളി, അജികുമാർ, നന്ദകുമാർ എസ്.മുരുകൻ, എൻ.കണ്ണൻ എന്നിവർ സംസാരിച്ചു.