ആലപ്പുഴ : ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭ ഗുരുമന്ദിരം വാർഡിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മധുരം വിതരണം ചെയ്തു. വാർഡ് പ്രസിഡന്റ് രാജി ജിത്ത്,ജിജി സാലസ്,സൈമൺ പുത്തൻപുരയ്ക്കൽ,ഗണേശൻ,ലക്ഷ്മണൻ,ഡെന്നീസ് എന്നിവർ പങ്കെടുത്തു.