മുതുകുളം: എൻ. ടി. പി.സി റോഡിൽ വന്ദികപ്പള്ളി ജംഗ്ഷനിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യം. റോഡരികിൽ മത്സ്യവ്യാപാരം ഉൾപ്പെടെ അനധികൃത കച്ചവടങ്ങൾ നടക്കുന്നു. ഇത് മൂലം ഗതാഗതകുരുക്ക് പതിവായി. മത്സ്യകച്ചവടത്തിന്റെ മലിനജലം റോഡരികിൽ ഒഴുക്കുന്നതിനാൽ ദുർഗന്ധമാണിവിടെ. ഏതാനും മാസങ്ങൾക്കു മുൻപ് അനധികൃത വ്യാപാരം ഒഴിപ്പിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഒത്താശയോടെ തന്നെ വീണ്ടും വ്യാപാരം തുടങ്ങിയിരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം .