മുതുകുളം: മുതുകുളം പഞ്ചായത്ത് പ്രദേശത്ത് കോവിഡ് രോഗികൾ കൂടുന്നതിൽ ആശങ്ക. നിലവിൽ 24രോഗ ബാധിതർ ഇവിടെ ഉണ്ട്. രണ്ടു മാസത്തിനുള്ളിൽ മുപ്പത്തിരണ്ടോളം പേർക്ക് രോഗം ഭേദമായി. പഞ്ചായത്ത് പത്താം വാർഡിൽ ഒരു കുടുംബത്തിലെ 7പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ പത്താം വാർഡും പതിനൊന്നാം വാർഡിന്റെ ഒരു ഭാഗവും കണ്ടെയ്ൻമെന്റ് സോൺ ആണ്. ഇവിടെ സമ്പർക്കത്തിലൂടെ 5 പേർക്ക് രോഗമുണ്ടായി. ജനങ്ങൾ വേണ്ടത്ര ജാഗ്രത പുലർത്താത്തതാണ് രോഗ വ്യാപനത്തിന് കാരണമെന്ന് അധികൃതർ മുന്നറി​യി​പ്പ് നൽകി​.