ആലപ്പുഴ :സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവിധങ്ങളായ ആവശ്യങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സഹകരണ ജീവനക്കാർ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഡി.ബാബുവും സെക്രട്ടറി പി.യു.ശാന്താറാമും പ്രസ്താവനയിൽ പറഞ്ഞു.
സമരപരിപാടിയുടെ ഭാഗമായി ജീവനക്കാർ സഹകരണ സ്ഥാപനങ്ങൾക്കുമുന്നിൽ ബാഡ്ജ് ധരിച്ച് പ്രതിഷേധയോഗം നടത്തും.