കായംകുളം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാപ്രവർത്തനങ്ങളുടെ സുവർണജൂബിലി ആഘോഷം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കായംകുളം കോൺഗ്രസ് ഓഫീസിൽ സംഘടിപ്പിച്ചു.
കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ സി. ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.ജെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടയത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് സോണിയ ഗാന്ധി ഓൺ ലൈനിൽ ഉദഘാടനം നിർവഹിച്ച ചടങ്ങ് തത്സമയം കോൺഗ്രസ് ഓഫീസിൽ പ്രദർശിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ചു കലാ സംഗീതപരിപാടികളും സംഘടിപ്പിച്ചു.
യോഗത്തിൽ കെ.പി.സി.സി ഭാരവാഹികളായ ജോൺസൺ എബ്രഹാം, അഡ്വ ഇ സമീർ, അഡ്വ ത്രിവിക്രമൻ തമ്പി, എൻ രവി, കറ്റാനം ഷാജി എന്നിവരെ ആദരിച്ചു. അഡ്വ പി എസ് ബാബുരാജ്, കെ രാജേന്ദ്രൻ, എസ് കൃഷ്ണ കുമാർ പത്തിയൂർ നാസർ, എസ് അബ്ദുൽ നാസർ, ഏ പി ഷാജഹാൻ, സി ഏ സാദിക്ക്,അഡ്വ. കെ. എസ് ജീവൻ അഡ്വ പി. സി രഞ്ചി വിജയമോഹൻ, എം. നൗഫൽ, നിതിൻ പുതിയിടം എന്നിവർ സംസാരിച്ചു.