ഹരിപ്പാട്: രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാരിനെ കെ.എസ് കെ.ടി.യു ജില്ലാ കമ്മറ്റി അഭിനന്ദിച്ചു. 2447 കോടി രുപയുടെ സമഗ്രമായ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എൽ.ഡി.എഫ് സർക്കാർ ഇതിനോടകം 1017 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കി വരികയാണ് . കാലങ്ങളായുള്ള കുട്ടനാടൻ ജനതയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് രണ്ടാം കുട്ടനാട് പാക്കേജ് യാഥാർത്ഥ്യമാക്കാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, പി.തിലോത്തമൻ എന്നിവരെ പ്രത്യേകമായി അഭിനന്ദിക്കുന്നതായി കെ.എസ് കെ ടി യു ജില്ലാ പ്രസിഡൻ്റ് കെ.രാഘവനും ജില്ലാ സെക്രട്ടറി എം.സത്യപാലനും പ്രസ്താവനയിൽ അറിയിച്ചു.