ph

കായംകുളം:നഗരസഭ 21ാംവാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമസഭാ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻചാണ്ടിയുടെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി വാർഡിലെ 150 പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യധാന്യകിറ്റുകളും പാൽപായസ വിതരണവും നടത്തി.

കായംകുളം അർബൻ സഹകരണ സംഘത്തിന് സമീപം നടന്ന അനുമോദനചടങ്ങ് യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ.പി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പി.എസ്.സാബു അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി​ പ്രസിഡന്റ് കെ.രാജേന്ദ്രൻ ,ഡി.സി.സി ജനറൽ സെക്രട്ടറി എം.വിജയമോഹൻ. മണ്ഡലം പ്രസിഡന്റ് അൻസാരി കോയിക്കലേത്ത്,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സൽമാൻ പോന്നേറ്റിൽ, സുഹൈൽ ചൂനാട് അഡ്വ. കെ.ജി.മോഹനൻപിള്ള, സി.സന്തോഷ് കുമാർ , എൻ.അസീംഖാൻ, ഹബീബ്റഹ്മാൻ, മധുചെമ്പകപ്പള്ളിൽ എന്നിവർ സംസാരിച്ചു.