മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കരയിൽ നടത്തിയ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി.എം.കോശി മുഖ്യപ്രഭാഷണം നടത്തി. കല്ലുമലരാജൻ, കെ.ആർ.മുരളീധരൻ, കുഞ്ഞുമോൾ രാജു, നൈനാൻ.സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, അനി വർഗീസ്, അജിത്ത് തെക്കേക്കര, കണ്ടിയൂർ അജിത്ത്, പഞ്ചവടി വേണു തുടങ്ങിയവർ സംസാരിച്ചു.