മാവേലിക്കര: കൊയ്പള്ളികാരാണ്മ എം.പി ഫൗണ്ടേഷന്റെയും മാവേലിക്കര താലൂക്ക് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ മാവേലിക്കര മുനിസിപ്പാലിറ്റി 26ാം വാർഡിലേക്കുള്ള കേവിഡ് ഇമ്മ്യൂണിറ്റി ബൂസ്റ്റർ രണ്ടും മൂന്നും ഘട്ട സൗജന്യ പ്രതിരോധ മരുന്ന് വിതരണം പനച്ചമൂട് ഉലുവത്ത് ഇപ്പറമ്പിൽ 19, 20 തീയതികളിൽ നടത്തും. വിതരണോദ്ഘാടനം 19ന് രാവിലെ 10ന് എം.പി ഫൗണ്ടേഷൻ ചെയർമാൻ കെ.പി പരമേശ്വരക്കുറുപ്പ് നിർവഹിക്കും.