പൂച്ചാക്കൽ: ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50-ാമത് വാർഷികം പൂച്ചാക്കൽ മേഖലയിൽ ആഘോഷിച്ചു. തൈക്കാട്ടുശേരി കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ നടന്ന മധുരപലഹാര വിതരണത്തിന് മണ്ഡലം പ്രസിഡൻ്റ് ജോസഫ് വടക്കേകരി, ജില്ലാ സെക്രട്ടറി എം.ആർ.രാജേഷ്, ബിവറേജസ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആൻ്റണി, ടി.പുഷ്പാംഗദൻ, കെ.പി.അരുൺകുമാർ, പി.എസ്.അരവിന്ദാക്ഷൻ, കെ.പി.സുരേഷ് ബാബു, സിറിയക് ഈയോ, ജോബിച്ചൻ എന്നിവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾക്ക് പ്രസിഡൻ്റ് വി.ബിജുലാൽ, പാണാവള്ളി സഹകരണ സംഘം പ്രസിഡൻ്റ് ജോസ് കുര്യൻ, രാജീവ്ജി കൾച്ചറൽ ഫോറം പ്രസിഡൻറ് ദിപു ദേശത്ത്, അഡ്വ.എസ്.രാജേഷ്, കെ.പി.അബ്ദുൽ കരീം, സീന പ്രദീപ്, ഹണിമോൾ, എൻ.ആർ.ഷിബു, സക്കീർ ,മോഹൻദാസ്, യു.ബി.ബഷീർ, സിമി ടീച്ചർ, ബാബു കാനാശേരി എന്നിവർ നേതൃത്വം നൽകി.