ആലപ്പുഴ: എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് ശേഷം തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയായിരുന്ന മന്ത്രി കെ.ടി ജലീലിനെ കെ.എസ്.യു ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഷെഫീക്കിന്റെ നേതൃത്വത്തിൽ കൊമ്മാടി ജംഗ്ഷനിൽ കരിങ്കൊടി കാണിച്ചു. എൻ.എസ്.യു കോ ഓർഡിനേറ്റർ ആൻസിൽ ജലീൽ, ശയ കായിപ്പുറം, ജില്ലാ ജനറൽ സെക്രട്ടറി ആൽബിൻ അലക്‌സ് എന്നിവരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.