ആലപ്പുഴ: കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയ അഭിഭാഷകനെ തടഞ്ഞുവച്ചതായി പരാതി. ആലപ്പുഴ ബാറിലെ അഡ്വ. പ്രമലിനെയാണ് ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ തടഞ്ഞു വെച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആലപ്പുഴയിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ മോബൈൽഫോൺ പരിശോധനക്ക് വാങ്ങിയിട്ട് നൽക്കാത്തവിവരം അന്വേഷിക്കാനാണ് അഭിഭാഷകൻ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് പ്രമലിനെ തടഞ്ഞുവെയ്ക്കുകയായിരുന്നു എന്ന് ബാർ അസോസിയേഷൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.