ചേർത്തല:എസ്.എൻ.ട്രസ്​റ്റിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി 3(ഇ) കാറ്റഗറിയിൽ കൊല്ലം,ചേർത്തല റീജിയണുകളിലെ വോട്ടെടുപ്പ് ഇന്ന് നടക്കും.ചേർത്തലയിലേത് എസ്.എൻ.കോളേജിലും,ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്​റ്റഡീസ്, എസ്.എൻ.ട്രസ്​റ്റ് എച്ച്.എസ്.എസ്,ചേർത്തല എന്നിവിടങ്ങളിലും കൊല്ലത്ത് എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂൾ,എസ്.എൻ.വനിതാ കോളേജ്,കൊല്ലം എസ്.എൻ.കോളേജിലുമായി നടക്കും. രാവിലെ 8 മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.45 പേരെയാണ് ചേർത്തലയിൽ തിരഞ്ഞെടുക്കേണ്ടത്.കൊല്ലത്ത് 111 പേരെയും തിരഞ്ഞെടുക്കണം.വെളളാപ്പളളി നടേശന്റെ ഔദ്യോഗിക പാനലിൽ 45 പേരും എതിർചേരിയിൽ നിന്ന് മൂന്ന് പേരുമാണ് ചേർത്തലയിൽ മത്സരിക്കാനുളളത്.കൊല്ലത്ത് 111പേർക്കെതിരെ 77 പേർ മത്സരത്തിനുണ്ട്.സംസ്ഥാന ദുരന്ത നിവാരണ സമിതിയുടെ അനുമതിയോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും വോട്ടെടുപ്പ്.ആകെയുള്ള 10 റീജിയണുകളിൽ 8ലും വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന ഒൗദ്ധ്യോഗിക പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.