ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാമത് ജന്മദിനം ബി.ജെ.പിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിപുലമായ സേവന പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. ജില്ലാ കേന്ദ്രത്തിൽ നടന്ന പരിപാടി ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലയിൽ 2500 ൽ അധികം കേന്ദ്രങ്ങളിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടന്നു.

വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ജന്മദിന ആഘോഷങ്ങൾക്ക് ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ, ദേശീയ സമിതി അംഗം വെളിയാകുളം പരമേശ്വരൻ, ജില്ലാജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി. അശ്വനിദേവ്, സേവാ സപ്താഹം ജില്ലാ കൺവീനറും ജില്ലാ സെക്രട്ടറിയുമായ ടി.സജീവ് ലാൽ, ജില്ലാ സെൽ കോർഡിനേറ്റർ ജി. വിനോദ് കുമാർ, മറ്റു ഭാരവാഹികളായ എൽ.പി.ജയചന്ദ്രൻ, ശ്രീദേവി വിപിൻ, വിമൽ രവീന്ദ്രൻ,അഡ്വ.രൺജിത് ശ്രീനിവാസ്, ബി.കൃഷ്ണകുമാർ,കൊട്ടാരം ഉണ്ണികൃഷ്ണൻ, ബിന്ദു വിനയൻ, മോർച്ച അദ്ധ്യക്ഷന്മാരായ അനീഷ് തിരുവമ്പാടി, കെ. പ്രദീപ്, കല രമേശ്, ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.