അരൂർ:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50-ാം വാർഷികദിനം എഴുപുന്ന ഈസ്റ്റ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. എരമല്ലൂർ കോൺഗ്രസ്റ്റ് ഭവനിൽ നടന്ന അനുമോദന സമ്മേളനം ഡി.സി.സി.അംഗം ദിവാകരൻ കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.രാജീവൻ, ഗീത ദിനേശൻ, പി.എക്സ്. തങ്കച്ചൻ, ഭാസ്ക്കരൻ കല്ലുങ്കൽ, തങ്കമണി സോമൻ, വിജയകുമാർ, എന്നിവർ സംസാരിച്ചു. മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.