.അരൂർ: കൊ വിഡിൻ്റെ മറവിൽ അരൂർ, കുത്തിയതോട്,പട്ടണക്കാട് പൊലീസ് സ്റ്റേഷനുകൾ വിവരാവകാശ നിയമം അട്ടിമറിക്കുകയാണെന്ന് ജെ..എസ്.എസ് സംസ്ഥാന കമ്മിറ്റിയംഗവും വിവരാവകാശ പ്രവർത്തകനുമായ റെജി റാഫേൽ ആരോപിച്ചു. വിവരാവകാശ നിയമപ്രകാരം 30 ദിവസത്തിനകം മറുപടി തരണമെന്നുള്ളപ്പോൾ മറുപടി തരാതിരിക്കുകയും കൊവിഡ് സമയത്ത് നേരിട്ട് സ്റ്റേഷനിൽ വന്ന് പരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്ന മറുപടിയാണ് പൊലീസ് നൽകുന്നത്. ഇത്തരത്തിൽ പരിശോധിക്കുന്നതിനും പകർപ്പുകൾ ലഭിക്കുന്നതിനും 2500-4000 രൂപ വരെ വരുന്ന ആർ.ടി.പി.സി.ആർ.ടെസ്റ്റുകൾ നടത്തണമെന്നും രേഖാമൂലം പോലീസ് ആവശ്യപ്പെടുന്നു. കൊവിഡിൻ്റെ മറവിൽ വിവരാവകാശ നിയമം തന്നെ അട്ടിമറിക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിൻതിരിയണമെന്ന് ആവശ്യപ്പെട്ടു വിവരാവകാശ കമ്മീഷനും ഉന്നത പൊലീസ് അധികാരികൾക്കും പരാതി നൽകിയതായി റെജി റാഫേൽ അറിയിച്ചു.