ആലപ്പുഴ:ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് തെക്കേ പുളിമൂട്ടിൽ സജി -സിന്ധു ദമ്പതികൾക്ക് ചെട്ടികുളങ്ങര കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രകൃതിസംരക്ഷണ സംഘടനയായ ആഴ്ചമരം പദ്ധതി, ചെട്ടികുളങ്ങര ഹൈസ്‌കൂൾ എസ്.എസ്.എൽ.സി. 1989 , 1994 ബാച്ചുകളുടെയും മാന്നാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചോരാത്ത വീട് പദ്ധതിയുടെയും സഹകരണത്തോടെ നവീകരിച്ച വീട് കൈമാറി.
വീടിന്റെ ഉദ്ഘാടനം യു. പ്രതിഭ എം.എൽ.എ നിർവഹിച്ചു.
ചടങ്ങിൽ ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ. കരീം അദ്ധ്യക്ഷത വഹിച്ചു.
ഡോ. വി. പ്രകാശ് കൈമൾ, ഡോ. ശ്രീജയ എസ്.ബി , സജിത്ത് സംഘ മിത്ര, ഗോപൻ ഗോപിനാഥ്, അനിൽ. ചാരുംമൂട്ടിൽ ,സുരേഷ് പുത്തൻവീട്ടിൽ, ഷഫീഖ് എവർഷൈൻ, സിനു മാങ്കാംകുഴി , ഗോപി പാവുക്കര, സജി, സിന്ധു എന്നിവർ പ്രസംഗിച്ചു