prava

ആലപ്പുഴ: എൻഫോഴ്സ്‌മെന്റിന് പിന്നാലെ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് വിധേയനായ കെ.​റ്റി. ജലീൽ മന്ത്റി സ്ഥാനം രാജി വയ്ക്കാതിരിക്കുനന്ത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന നടത്തിയ സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടിയുടെ നിയമസഭാ ജീവിതത്തിന്റെ 50 വാർഷികത്തിന്റെ ഭാഗമായി ചെന്നിത്തല കേക്ക് മുറിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ പുതുശ്ശേരി അദ്ധ്യക്ഷനായി. എ.കെ രാജൻ, അഡ്വ.സമീർ, ജോൺതോമസ്, വിനോദ്കുമാർ പാണ്ഡവത്ത്, എം.ആർ.ഹരികുമാർ, എസ്.ദീപു, വി.ഷുക്കൂർ, കെ സുരേന്ദ്രനാഥ്, ശ്രീദേവിരാജൻ, ബബിതാജയൻ, ആർ.മോഹനൻ പിള്ള, ബേബിലാൽ, ജോബിൾ പെരുമാൾ, വിജയധരൻ, ബാബുക്കുട്ടൻ, ബി ശശി, ഐ.​റ്റി അബ്ദുൾ സലാം, എം.ടി മധു, വിജയകുമാർ മഠത്തിൽ, എച്ച്.എം. യുസഫ്, സബിൻ ജോസഫ്, ശശിധരൻ, ജയപ്രകാശ് കാരായ്മ, അബ്ദ്ദുൾ റഷീദ്, മുരളി പല്ലന തുടങ്ങിയവർ സംസാരിച്ചു.