കായംകുളം: ദേവികുളങ്ങര ഗ്രാമ പഞ്ചായത്ത് ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡന്റ ഇ.ശ്രീദേവി ശുചിത്വ പ്രഖ്യാപനം നടത്തി.
ഉറവിട മാലിന്യ സംസ്‌കരണത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനായതും ശുചിത്വ മിഷന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഹരിതകർമ്മ സേന മുഖേന വീടുകളിൽ നിന്നും ഖരമാലിന്യങ്ങളും പ്ലാസ്റ്റിക്കും ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതും നേട്ടത്തിന് കാരണമായി. വൈസ് പ്രസിഡന്റ് ചന്ദ്രശേഖരപിള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സുശീല വിശ്വംഭരൻ, രജനി മുരളി,സനൽ,പഞ്ചായത്ത് സെക്രട്ടറി സിന്ധു എന്നിവർ പങ്കെടുത്തു.