കായംകുളം: അഖില കേരള വിശ്വകർമ്മ മഹാസഭ കായംകുളം യൂണിയന്റെ നേതൃത്വത്തിൽ നടന്ന വിശ്വകർമ ദിനാഘോഷം പ്രസിഡന്റ് അഡ്വ.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ മഠത്തിൽ, സംസ്ഥാന കൗൺസിൽ അംഗം ടി.പളനിയാചാരി, ഉദയകുമാർ, ജി. രാധാകൃഷ്ണൻ,സി.എം വിശ്വനാഥൻ ആചാരി, റി. വേണുഗോപാൽ, മുരളീധരൻ ആചാരി, ശാന്തി രാധാകൃഷ്ണൻ, മായാപ്രസന്നൻ, തുടങ്ങിയവർ പങ്കെടുത്തു.