മാവേലിക്കര: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാവേലിക്കര ലയൺസ് ക്ലബ് ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ സാനിട്ടൈസർ, ഡിസ്‌പെൻസ്, മാസ്‌ക് തുടങ്ങിയ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ എൻ.എൻ.പി നായർ ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജിന് സാനിട്ടൈസർ നൽകി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ.ഇറവങ്കര വിശ്വനാഥൻ അദ്ധ്യക്ഷനായി. ചടങ്ങിൽ വെഹിക്കിൾ ഇൻസ്‌പെക്ടർ സാബു, എം.വി.ഐ എസ്.സുബി, എം.ശ്യാം കുമാർ, ഡിസ്റ്റ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ ല്ര്രഫനന്റ് സോമനാഥൻ പിള്ള, ട്രഷറർ ല്ര്രഫനന്റ് രവീന്ദ്രൻ നായർ, ല്ര്രഫനന്റ് ഫിലിപ്പ് തോമസ് തുടങ്ങിയവർ സംസാരിച്ചു.