അമ്പലപ്പുഴ: കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ വൃക്ഷവിലാസം തോപ്പിൽ പരേതനായ അലിക്കുഞ്ഞ് മീരാസാഹിബിന്റെ ഭാര്യ ജമീലാബീവി(63) ആണ് മരിച്ചത് . ചൊവ്വാഴ്ച രാവിലെയോടെ രക്ത സമർദ്ദം കൂടിയതിനെ തുടർന്ന് ജമീലാ ബീവിയെ ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സ്രവ പരിശോധന നടത്തിയെങ്കിലും കൊവിഡ് നെഗറ്റീവ് ആയിരുന്നു. ഇന്നലെ രാവിലെയോടെ വീണ്ടും നടത്തിയ സ്രവ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉച്ചക്ക് 2 ഓടെ മരിച്ചു. മക്കൾ: അബ്ദുൽ ഗഫൂർ,മാഹീൻ അബൂബക്കർ, മരുമകൾ.നിഷ .